ഐസോളിന്റെ വിങ്ബാക്ക് ബെംഗളൂരു എഫ് സിയിലേക്ക്

ഐലീഗ് ക്ലബായ ഐസാളിന്റെ യുവ വിങ്ബാക്കായ ജോ സൊഹർലിയനയെ ബെംഗളൂരു എഫ് സി സ്വന്തമാക്കും. 20കാരനായ താരവുമായി മൂന്ന് വർഷത്തെ കരാരിൽ ആകും ബെംഗളൂരു എഫ് സി ഒപ്പുവെക്കുക. ലെഫ്റ്റ് ബാക്കായ താരം ഐസാളിനായി കാഴ്ചവെച്ചിട്ടുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് ബെംഗളൂരു ജോയെ ടീമിൽ എത്തിക്കുന്നത്.

നേരത്തെ പൂനെ സിറ്റിയുടെ താരമായിരുന്നു. മിസോറാം പ്രീമിയർ ലീഗിൽ ചന്മാരി എഫ് സിക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ജോ. ചന്മാരിയിൽ നിന്നാണ് താരം പൂനെയിൽ എത്തിയത്. ഷില്ലോങ്ങ് ലജോങ്ങ് അക്കാദമിയിലൂടെ വളർന്നു വന്ന ജോ ഷില്ലോങ്ങിനൊപ്പം മൂന്ന് വർഷം മുമ്പ് ഷില്ലോങ് പ്രീമിയർ ലീഗും നേടിയിട്ടുണ്ട്.

Previous articleക്യാപ്റ്റനെന്ന നിലയില്‍ ഏറെ മുന്നിലാണ് ദിനേശ് കാര്‍ത്തിക്ക്, മികച്ച ക്രിക്കറ്റിംഗ് ബ്രെയിനുള്ള താരം
Next articleദുബായിയില്‍ രോഹിത് ശര്‍മ്മയുടെ അക്കാഡമി ദുബായിയില്‍ ആരംഭിക്കും, ധോണി ആരംഭിച്ച അതെ സ്ഥലത്ത്