രോഹിത് ശർമ്മ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്ലെന്ന് അമർനാഥ്

രോഹിത് ശർമ്മ നിലവിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ബാറ്റ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ താരം മൊഹിന്ദർ അമർനാഥ്. ബംഗ്ളദേഷിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്സിന് ശേഷം പ്രതികരിക്കുകയായിരുന്നു അമർനാഥ്. മത്സരത്തിൽ 85 റൺസ് എടുത്ത രോഹിത് ശർമ്മ ഇന്ത്യക്ക് ജയം സമ്മാനിച്ചിരുന്നു.

“ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം രോഹിത് ശർമ്മക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിലവിൽ രോഹിത് ശർമ്മ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. മൂന്ന് ഫോർമാറ്റിലുമുള്ള രോഹിത് ശർമ്മയുടെ സാന്നിദ്ധ്യം താരത്തിന്റെ പ്രകടനത്തിന് സ്ഥിരത നൽകുകയും ചെയ്‌തിട്ടുണ്ട്” അമർനാഥ് പറഞ്ഞു.

ഏകദിന ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടി ചരിത്രം സൃഷ്ട്ടിച്ച രോഹിത് ശർമ്മ ഈ കഴിഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 529 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു

Previous articleസച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷത്തെ റെക്കോർഡ് മറികടന്ന് ഷഫാലി വർമ
Next articleഇന്ത്യയെ ബാറ്റിംഗിനയച്ച് ബംഗ്ലാദേശ്