രോഹിത് ശർമ്മ അവസാന രണ്ട് ടി20യിലും കളിക്കും

പരിക്ക് കാരണം കഴിഞ്ഞ ടി20 മത്സരത്തിനിടയിൽ കളം വിട്ട രോഹിതിന്റെ പരിക്ക് സാരമുള്ളതല്ല. താരം വെസ്റ്റിൻഡീസിന് എതിരായ അവസാന രണ്ട് ടി20 മത്സരത്തിലും കളിക്കുമെന്ന് ബി സി സിഐ അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ 11 റൺസ് എടുത്ത് നിൽക്കുമ്പോൾ ആയിരുന്നു രോഹിതിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്.

മൂന്ന് ടി20 മത്സരങ്ങളിൽ ആദ്യത്തേതിൽ രോഹിത് 64 റൺസും രണ്ടാമത്തേതിൽ പൂജ്യവും റൺസ് ആയിരുന്നു എടുത്തിരുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ആണ് അടുത്ത ടി20 മത്സരങ്ങൾ നടക്കുന്നത്.

Story Highlights: Rohit Sharma declared fit for last two T20Is