72 ശതമാനം അടുത്ത് മാനേജർമാരുടെ ടീമിലും ജീസുസ്! ഫാന്റസി മാനേജർമാരുടെ പ്രതീക്ഷയായി ഗബ്രിയേൽ ജീസുസ്

Screenshot 20220805 131515 01

ലോകത്ത് അങ്ങോളം വലിയ വിഭാഗം പ്രീമിയർ ലീഗ് ആരാധകരും ഭാഗമാവുന്ന ഓൺലൈൻ ഫാന്റസി ഗെയിം ആയ ഫാന്റസി പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ചു ആഴ്‌സണലിന്റെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസുസ്. നിലവിൽ ഫാന്റസി പ്രീമിയർ ലീഗിൽ ഭാഗമായ 71.5 ശതമാനത്തിൽ അധികം ടീമുകളിലും ജീസുസ് ഭാഗം ആണ് എന്നാണ് അവർ പുറത്ത് വിടുന്ന കണക്ക്. ഫാന്റസി പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ ഒരു താരത്തെ സ്വന്തമാക്കിയിട്ടില്ല എന്നത് ആണ് കണക്കുകൾ. പ്രീ സീസണിലെ മികവ് ആണ് ജീസുസിനെ വിശ്വസിക്കാൻ മാനേജർമാരെ പ്രേരിപ്പിച്ച ഘടകം.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നു ആഴ്‌സണലിൽ എത്തിയ മുന്നേറ്റനിരക്കാരനായ ജീസുസിന് 8 മില്യൺ ആണ് ഫാന്റസി പ്രീമിയർ ലീഗിലെ വില. ഫാന്റസി പ്രീമിയർ ലീഗ് മാനേജർമാരുടെ പ്രിയ താരങ്ങൾ ആയ 13 മില്യൺ വിലയുള്ള ലിവർപൂൾ താരം മുഹമ്മദ് സലാഹ് 59.1 ശതമാനം ടീമുകളുടെ ഭാഗം ആയപ്പോൾ ലിവർപൂളിന്റെ തന്നെ 7.5 മില്യൺ വിലയുള്ള ട്രന്റ് അലക്സാണ്ടർ അർണോൾഡ് 57.3 ശതമാനം ടീമുകളുടെ ഭാഗം ആണ്. മധ്യനിര താരങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൈവശം വച്ചത് സലാഹിനെയും പ്രതിരോധ താരങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൈവശം വച്ചത് ട്രന്റ് അലക്സാണ്ടർ അർണോൾഡിനെയും തന്നെയാണ്. 22 ശതമാനം ആളുകളുടെ ടീമിൽ ഭാഗം ആയ 5 മില്യൺ വിലയുള്ള ചെൽസി ഗോൾ കീപ്പർ മെന്റിയാണ് ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട ഗോൾ കീപ്പർ.