ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും

- Advertisement -

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. 871 റേറ്റിംഗ് പോയിന്റുമായാണ് വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിർത്തിയത്.

അതെ സമയം 855 റേറ്റിംഗ് പോയിന്റുമായാണ് രോഹിത് ശർമ്മ രണ്ടാം സ്ഥാനം നിലനിർത്തിയത്.  ബൗളർമാരുടെ പട്ടികയിൽ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. 722 റേറ്റിംഗ് പോയിന്റുമായാണ് ബോൾട്ട് ഒന്നാം സ്ഥാനത്തുള്ളത്. 719 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ തൊട്ട് പിറകിലുണ്ട്.

ഓൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. 246 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യം.

Advertisement