ഈ സീസൺ നിരാശയുടേത് ആയിരുന്നു എന്ന് ലിംഗാർഡ്

- Advertisement -

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഏറ്റവും നിറം മങ്ങിയ താരമായിരുന്നു ജെസ്സി ലിംഗാർഡ്. അത് താൻ തന്നെ മനസ്സിലാക്കുന്നു എന്ന് ലിംഗാർഡ് പറഞ്ഞു‌. തന്നെ സബന്ധിച്ചെടുത്തോളം ഒരു വ്യക്തി എന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിലും സ്വയം നഷ്ടപ്പെട്ട വർഷമായിരുന്നു ഇതെന്ന് ലിംഗാർഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിന്ന് ലിംഗാർഡ് പുറത്തായിരുന്നു.

ആകെ സീസൺ അവസാനം നേടിയ ഒരൊറ്റ ഗോളാണ് ലിങാർഡിന് ഈ സീസണിൽ ലീഗ് ഗോളായി ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ തന്നിലുള്ള നിരാശ മനസ്സിലാക്കുന്നു എന്നും താൻ വീണ്ടും പ്രയത്നിച്ച് ഫോമിലേക്ക് തിരികെയെത്തും എന്നും ലിങാർഡ് പറഞ്ഞു. ഈ ക്ലബ് തന്റെ കുടുംബമാണെന്നും താൻ ക്ലബിനെ സഹായിക്കാൻ ശ്രമിക്കുമെന്നും ലിംഗാർഡ് പറഞ്ഞു. ഈ സീസൺ അവസാനത്തോടെ ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്നാണ് കരുതപ്പെടുന്നത്.

Advertisement