ധനചന്ദ്രയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണു വേണ്ടി ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. പുതിയതായി ഒരു ലെഫ്റ്റ് ബാക്കിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ട്രാവുവിനു വേണ്ടി കളിച്ചിരുന്ന ധനചന്ദ്ര മീതെ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. 25കാരനായ ധനചന്ദ്ര രണ്ട് വർഷത്തെ കരാറിലാകും ബ്ലാസ്റ്റേഴ്സിൽ എത്തുക.

ഈ നീക്കം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലെഫ്റ്റ് ബാക്കിൽ ജെസെലിനും നിഷു കുമാറിനും ഒരു വെല്ലുവിളി ആകാൻ ധനചന്ദ്രിനായേക്കും. ഈ സീസണിൽ ട്രാവുവിന്റെ ഐലീഗിലെ മികച്ച പ്രകടനങ്ങളിൽ പ്രധാന കരുത്ത് ധനചന്ദ്ര ആയിരുന്നു. താരം മുമ്പ് നെരോക എഫ് സിയിൽ ആയിരുന്നു. അതിനു മുമ്പ് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിനു വേണ്ടിയും ഐലീഗ് കളിച്ചിട്ടുണ്ട്. ധനചന്ദ്രയുടെ ആദ്യ ഐ എസ് എൽ ക്ലബാകും കേരള ബ്ലാസ്റ്റേഴ്സ്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ധനചന്ദ്ര.

Advertisement