ലഭിച്ച അവസരങ്ങൾ മുതലെടുക്കാനാവാതെ പോയത് തിരിച്ചടിയായി : രോഹിത് ശർമ്മ

Rohit

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 100 റൺസിന്റെ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പരമ്പരയിൽ 1-1 എന്ന നിലയിൽ സമനില പിടിച്ചിരുന്നു. ഇന്ത്യ മികച്ച രീതിയിലാണ് ബൗൾ ചെയ്തതെന്നും ഇംഗ്ലണ്ട് നേടിയ സ്കോർ ചേസ് ചെയ്യാവുന്ന സ്കോർ ആയിരുന്നു എന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇത്തരത്തിലുള്ള മത്സരങ്ങൾ ജയിക്കാൻ വില്ലിയെ പുറത്താക്കാൻ ലഭിച്ച പോലെയുള്ള അവസരങ്ങൾ മുതലെടുക്കണമെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ ജേസൺ റോയുടെ ക്യാച്ച് ബുംറയും ഡേവിഡ് വില്ലിയുടെ ക്യാച്ച് പ്രസീദ് കൃഷ്‌ണയും നഷ്ട്ടപെടുത്തിയിരുന്നു. ഇന്ത്യൻ ടീം മികച്ച രീതിയിൽ ബൗൾ ചെയ്‌തെങ്കിലും ബാറ്റിങ്ങിൽ ഇന്ത്യൻ ടീം മികച്ച പ്രകടനമല്ല പുറത്തെടുത്തതെന്ന് രോഹിത് ശർമ്മ പറഞ്ഞു.