“ഐ ലീഗ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ലീഗ്” , ഐ എസ് എല്ലിനെ തള്ളി ഫിഫയ്ക്ക് സമർപ്പിക്കുന്ന എ ഐ എഫ് എഫിന്റെ ഫൈനൽ ഡ്രാഫ്റ്റ്

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി കൊണ്ട് എ ഐ എഫ് എഫിന്റെ പുതിയ കോൺസ്റ്റിട്യൂഷൻ ഡ്രാഫ്റ്റ്. ഫിഫക്കും എ എഫ് സിക്കും സമർപ്പിക്കുന്ന ഫൈനൽ ഡ്രാഫ്റ്റിൽ ഐ ലീഗ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ലീഗ് എന്ന് പറഞ്ഞിരിക്കുകയാണ് എ ഐ എഫ് എഫിന്റെ പുതിയ ഭരണ സമിതി. എ ഐ എഫ് എഫ് നടത്തുന്ന ലീഗ് ഐ ലീഗ് ആണ്‌. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പൂർണ്ണ അധികാരം ഉള്ള ലീഗ് ഐ ലീഗ് ആണ്. പ്രൊമോഷനും റിലഗേഷനും ഈ ലീഗിൽ ആണ് ഉള്ളത്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കേണ്ടതും ഐ ലീഗിനാണ്. ഡ്രാഫ്റ്റിൽ പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ ഏറെ കാലമായി പറയുന്ന ഫുട്ബോൾ റോഡ് മാപ്പിന് എതിരാണ് ഈ മാപ്പ്. ഐ എസ് എല്ലിൽ 2024 സീസൺ മുതൽ പ്രൊമോഷനും റിലഗേഷനും ആരംഭിക്കും എന്നായിരുന്നു നേരത്തെ എ ഐ എഫ് എഫ് ഫിഫയെ അറിയിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത അടക്കം എ എഫ് സി ഐ എസ് എല്ലിന് നൽകിയിരുന്നു.
20220307 220327
പുതിയ ഡ്രാഫ്റ്റോടെ എല്ലാം സങ്കീർണ്ണമാകും. എഫ് എസ് ഡി എൽ അധികൃതരും എ ഐ എഫ് എഫുമായി പ്രശ്നങ്ങൾ ഉണ്ടാകാനും ഈ ഡ്രാഫ്റ്റ് കാരണം ആകും. അവർ കോടിക്കണക്കിന് പണം ഐ എസ് എല്ലിനായും ഇന്ത്യൻ ഫുട്ബോളിനായും നിക്ഷേപിച്ചത് ഐ എസ് എല്ലിനെ ഒന്നാം ഡിവിഷൻ ആക്കും എന്ന ഉറപ്പിൽ ആയിരുന്നു.

ഫിഫയുടെ വിലക്ക് കിട്ടുമോ എന്ന് ആശങ്കയുള്ള ഇന്ത്യക്ക് വിലക്ക് ഒഴിവായാലും വലിയ പ്രശ്നങ്ങളെ വരും ദിവസങ്ങളിൽ നേരിടേണ്ടി വരും.