“ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരാനുള്ള അവസരം വന്നപ്പോൾ, ആ ഓഫർ സ്വീകരിക്കാൻ തനിക്ക് തോന്നി” – സഞ്ജീവ് സ്റ്റാലിൻ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മുംബൈ സിറ്റിയിൽ എത്തിയ സഞ്ജീവ് സ്റ്റാലിൻ താൻ ഈ ക്ലബിൽ എത്തിയതിൽ സന്തോഷവാൻ ആണെന്ന് പറഞ്ഞു. എന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ മുംബൈ സിറ്റി പോലൊരു ക്ലബിൽ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവടുവയ്പ്പാണ് എന്ന് താൻ കരുതുന്നു‌. ഈ നീക്കത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ട് എന്നും സ്റ്റാലിൻ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരാനുള്ള അവസരം വന്നപ്പോൾ, അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെയാണ് താൻ മുംബൈ സിറ്റിയിൽ എത്തിയത് എന്ന് മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു. എന്റെ സമപ്രായക്കാർ, മുതിർന്നവർ, പരിശീലകൻ ഡെസ് ബക്കിംഗ്ഹാം എന്നിവരിൽ നിന്ന് പഠിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. എന്നിൽ വിശ്വാസം പ്രകടമാക്കുന്നതിനും ഈ മഹത്തായ അവസരം പ്രദാനം ചെയ്‌തതിനും മുംബൈ സിറ്റി മാനേജ്‌മെന്റിന് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും സ്റ്റാലിൻ പറഞ്ഞു.