ദസുന്‍ ശതകത്തിനരികിലായതിനാലാണ് അപ്പീൽ പിന്‍വലിച്ചത് – രോഹിത് ശര്‍മ്മ

Rohitdasun

98 റൺസിൽ ബാറ്റ് ചെയ്യുകയായിരുന്ന ദസുന്‍ ഷനക നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിൽ നേരത്തെ ക്രീസ് വിട്ടതിന് മൊഹമ്മദ് ഷമി താരത്തെ മങ്കാഡിംഗിലൂടെ പുറത്താക്കിയെങ്കിലും അപ്പീൽ പിന്‍വലിക്കുകയാണെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അറിയിച്ചതോടെ താരത്തിന് തന്റെ ശതകം തികയ്ക്കുവാന്‍ അവസരം ലഭിച്ചിരുന്നു.

ദസുന്‍ ഷനക ശതകത്തിനരികിലായതിനാല്‍ തന്നെ താരത്തെ ഈ രൂപത്തിൽ പുറത്താക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. രോഹിത്തിന്റെ ഈ തീരൂമാനത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും സോഷ്യൽ മീഡിയയിൽ ചര്‍ച്ച പുരോഗമിക്കുകയാണ്.

വിരേന്ദര്‍ സേവാഗിനെ ശതകം നിഷേധിച്ച് നോ ബോള്‍ എറിഞ്ഞ ശ്രീലങ്കന്‍ താരം സൂരജ് രൺദീവിന്റെ ചെയ്തിയെയാണ് എതിര്‍ക്കുന്നവരിൽ പലരും സൂചിപ്പിക്കുന്നത്, ഇത് കൂടാതെ ലോകകപ്പ് ഫൈനലില്‍ ഇരു പക്ഷത്തിനും വിജയ സാധ്യതയുള്ളപ്പോള്‍ രോഹിത് ഇത്തരത്തി്‍ ചെയ്യുമോ എന്നാണ് ഒരു കൂട്ടര്‍ ചോദിക്കുന്നത്.