ഓപണറായ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത്, ഇന്ത്യ ശക്തമായ നിലയിൽ

രോഹിത് ശർമ്മയെ ടെസ്റ്റ് ഓപ്പണറാക്കാനുള്ള തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം ഇന്ന് നടത്തി കൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിൽ ആദ്യമായി ടെസ്റ്റ് ഓപണറായ രോഹിത് സെഞ്ച്വറി നേടിയിരിക്കുകയാണ്. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ ഇപ്പോൾ രണ്ടാം സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 202 റൺസിൽ നിൽക്കുകയാണ്.

154 പന്തിൽ നിന്നാണ് രോഹിത് തന്റെ ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. ഓപണറായി അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ഷർമ്മ. രോഹിതിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയുമാണ് ഇത്. പതിനൊന്ന് സിക്സും അഞ്ച് ഫോറും ഇതുവരെ രോഹിത് ഈ ഇന്നിങ്സിൽ നേടി. ഇപ്പോൾ 174 പന്തിൽ നിന്ന് 115 റൺസ് ആണ് രോഹിതിന് ഉള്ളത്. 84 റൺസുമായി മായങ്ക് മികച്ച പിന്തുണയാണ് രോഹിതിന് നൽകുന്നത്. 11 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിങ്സ്.

Previous articleസെഞ്ചുറിയുമായി ദ്രാവിഡിന്റെ റെക്കോർഡിനൊപ്പമെത്തി രോഹിത്ത് ശർമ്മ
Next articleമെൻഡിക്ക് എതിരായ വംശീയ അധിക്ഷേപ പോസ്റ്റ്, സിൽവക്ക് എതിരെ നടപടി ഉറപ്പായി