സെഞ്ചുറിയുമായി ദ്രാവിഡിന്റെ റെക്കോർഡിനൊപ്പമെത്തി രോഹിത്ത് ശർമ്മ

Photo: Twitter/@BCCI

വിശാഖപട്ടത്തിൽ മികച്ച തുടക്കവുമായി ടീം ഇന്ത്യ. ഹിറ്റമാൻ രോഹിത്ത് ശർമ്മയുടെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 173 പന്തിൽ 115 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുകയാണ് രോഹിത്ത് ശർമ്മ. 12 ബൗണ്ടറികളും 5 സിക്സും ഉൾപ്പെടുന്നതാണ് രോഹിത്ത് രോഹിത്തിന്റെ ഇന്നിംഗ്സ്. ഇന്ത്യൻ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡിനോടൊപ്പമെത്തി രോഹിത്ത് ശർമ്മ. ഹോം ഗ്രണ്ടിൽ തുടർച്ചയായ 6 50+ റൺസടിച്ച് കൂട്ടുക എന്ന ദ്രാവിഡിന്റെ നേട്ടത്തോടൊപ്പമാണ് രോഹിത്ത് എത്തിയത്.

1997-98 കാലഘട്ടത്തിൽ രാഹുൽ ദ്രാവിഡ് 6 തുടർച്ചയായ 50+ സ്കോറുകൾ നേടിയിട്ടുണ്ട്. 2016-19 വരെയുള്ള മൂന്ന് വർഷത്തിനിടെയാണ് രോഹിത്ത് ഈ നേട്ടം കുറിക്കുന്നത്. നാഗ്പൂരിൽ ശ്രീലങ്കയ്ല്ലെതിരെ 2017ൽ പുറത്താവാതെ നേടിയ 102 റൺസും ഉൾപ്പെടും. വെസ്റ്റിൻഡീസ് പരമ്പരയിൽ കെ.എൽ രാഹുലിന് തിളങ്ങാനാവാതെ പോയതോടെയാണ് രോഹിത് ശർമ്മയെ ഓപ്പണറാക്കിയത്. നേരത്തെ ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണർ ആണെങ്കിലും ടെസ്റ്റിൽ രോഹിത്ത് ശർമ്മക്ക് തിളങ്ങാനായിരുന്നില്ല.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം കിട്ടാത്ത ജിതിൻ സന്തോഷ് ട്രോഫി ടീമിൽ
Next articleഓപണറായ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറിയുമായി രോഹിത്, ഇന്ത്യ ശക്തമായ നിലയിൽ