അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ഗില്‍ പുറത്ത്, അര്‍ദ്ധ ശതകവുമായി ഇന്ത്യയെ മുന്നോട്ട് നയിച്ച് രോഹിത്

Rohitsharma

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അര്‍ദ്ധ ശതകം നേടി ഇന്ത്യയെ മുന്നോട്ട് നയിച്ച് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുന്നതിന് മുമ്പ് തന്നെ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ ടീമിന് നഷ്ടമായിരുന്നു. ഒല്ലി സ്റ്റോണ്‍സിനായിരുന്നു വിക്കറ്റ്.

പിന്നീട് രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവാണ് ചെന്നൈയില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്. 47 പന്തില്‍ നിന്നാണ് രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചത്. ടെസ്റ്റില്‍ തന്റെ 12ാം അര്‍ദ്ധ ശതകം ആണ് നേടിയത്. ഒടുവില്‍ വിവരം ലഭിയ്ക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ 64/1 എന്ന നിലയിലാണ്. 50 റണ്‍സ് നേടിയ രോഹിത്തിനൊപ്പം 14 റണ്‍സുമായി ചേതേശ്വര്‍ പുജാരയും ക്രീസിലുണ്ട്.

Previous articleനവീന്‍ ഉള്‍ ഹക്ക് ലെസ്റ്ററുമായി ടി20 ബ്ലാസ്റ്റ് കരാറിലെത്തി
Next articleമിക്‌സഡ് ഡബിൾസിലും രോഹൻ ബോപ്പണ്ണ സഖ്യം പുറത്ത്