ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് രോഹിത് ശര്‍മ്മ – ഗൗതം ഗംഭീര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഏറ്റവും മികച്ച ക്യാപ്റ്റനാരാണെന്ന് ചോദിച്ചാല്‍ അത് നിസ്സംശയം രോഹിത് ശര്‍മ്മയാണെന്ന് പറയാമെന്ന് അഭിപ്രായപ്പെട്ട് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും ക്യാപ്റ്റനുമായി ഗൗതം ഗംഭീര്‍. ഐപഎലില്‍ ഇതുവരെ നാല് കിരീടം നേടുവാന്‍ രോഹിത്തിനായിട്ടുണ്ട്. ഈ കിരീടം നേടുകയെന്നതാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ പ്രത്യേകതയെന്നും ഗംഭീര്‍ പറഞ്ഞു.

ഐപിഎലിലെ ഏറ്റവും അധികം കിരീടം നേടുന്ന താരമായി രോഹിത് ഉടന്‍ മാറുമെന്നും താരത്തിന് കീഴില്‍ ആറോ ഏഴോ കിരീടം ഉണ്ടാകുമെന്നതില്‍ അധികം സംശയമൊന്നുമില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

നേരത്തെ താന്‍ കളിച്ച ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് തനിക്ക് തോന്നിയത് അനില്‍ കുംബ്ലെ ആണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയായിരിക്കാം പക്ഷേ താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ക്യാപ്റ്റനായി തോന്നിയത് അനില്‍ കുംബ്ലെയെയാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കണക്കുകള്‍ ധോണിയ്ക്ക് അനുകൂലമാണെങ്കിലും തന്റെ വ്യക്തിപരമായ അഭിപ്രായം ഇതാണെന്ന് ഗംഭീര്‍ പറഞ്ഞു.

താന്‍ വെറും 6 ടെസ്റ്റ് മത്സരം മാത്രമാണ് കുംബ്ലെയ്ക്ക് കീഴില്‍ കളിച്ചത്. എന്നാ്‍ താരം ഇന്ത്യയെ കൂടുതല്‍ കാലം നയിച്ചിരുന്നുവെങ്കില്‍ പല റെക്കോര്‍ഡുകളും തകര്‍ക്കുവാന്‍ അദ്ദേഹത്തിന് ആകുമായിരുന്നുവെന്ന് ഗംഭീര്‍ വ്യക്തമാക്കി. സൗരവ് ഗാംഗുലിയ്ക്കും ധോണിയ്ക്കും തന്റെ മനസ്സില്‍ ക്യാപ്റ്റന്മാരെന്ന നിലയില്‍ വലിയ സ്ഥാനമാണുള്ളത്.

റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ധോണി തന്നെയാണ് മുന്നില്‍. ഐസിസിയ്ക്ക് കീഴിലുള്ള എല്ലാ ട്രോഫിയും വിജയിച്ച ക്യാപ്റ്റന്‍. സമ്മര്‍ദ്ദത്തെ ധോണിയെ പോലെ ആര്‍ക്കും അതിജീവിക്കുവാന്‍ സാധിക്കില്ലെന്ന് ഗംഭീര്‍ സമ്മതിച്ചു. ഗാംഗുലിയും ഇന്ത്യന്‍ ടീമിനെ ഉയര്‍ത്തെഴുന്നേല്പിച്ച ക്യാപ്റ്റനായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ക്യാപ്റ്റനായി കുറെ കാലം കൂടി അനില്‍ കുംബ്ലെ ഉണ്ടായിരുന്നുവെങ്കില്‍ ചരിത്രംമാറി നിന്നേനെ എന്ന് ഗംഭീര്‍ പറഞ്ഞു. 2007ല്‍ രാഹുല്‍ ദ്രാവിഡ് കളം ഒഴിഞ്ഞപ്പോളാണ് അനില്‍ കുംബ്ലെ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയത്. 14 ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച കുംബ്ലെയ്ക്ക് മൂന്ന് വിജയവും ആറ് തോല്‍വിയും 5 സമനിലയുമായിരുന്നു ഫലമായി കിട്ടിയത്.

2008 നവംബറില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും ധോണി ക്യാപ്റ്റനായി എത്തുന്നത്.