തുടർച്ചയായി മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി!! കളിക്കുന്നത് മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം മാത്രം!! രോഹൻ കേരളത്തിന്റെ ഭാവിയാണ്

Newsroom

Img 20220227 163843

കേരള ക്രിക്കറ്റ് ഇത്ര പ്രതീക്ഷയോടെ ഒരു താരത്തെയും അടുത്ത് ഒന്നും ഇങ്ങനെ ഉറ്റു നോക്കിയിട്ടുണ്ടാകില്ല. പാലക്കാടു നിന്നുള്ള 23കാരൻ രോഹൻ കേരള ക്രിക്കറ്റിന് അത്ര വലിയ പ്രതീക്ഷയാണ്. ഇന്ന് ഗുജറാത്തിനെതിരെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്സ് ഒരു ചരിത്ര ഇന്നിങ്സ് കൂടിയായി. 87 പന്തിൽ 106 റൺസ് എടുത്ത് പുറത്താകാതെ നിന്ന രോഹൻ കേരളത്തെ അനായാസം വിജയത്തിലേൽക് നയിച്ചിരുന്നു. വിജയത്തിന് ഒപ്പം ഒരു ചരിത്രം കൂടെ രോഹൻ സ്വന്തമാക്കി.
Img 20220225 174032
രോഹൻ എസ് കുന്നുമ്മൽ ഇന്ന് 83 പന്തിൽ ആണ് സെഞ്ച്വറി നേടിയത്. താരം 87 പന്തിൽ നിന്ന് 106 റൺസ് എടുത്ത് പുറത്താകാതെ നിന്നു. രോഹന്റെ തുടർച്ചയായി മൂന്നാം സെഞ്ച്വറി ആണിത്. തുടർച്ചയായ മൂന്ന് രഞ്ജി ട്രോഫി ഇന്നിങ്സിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി രോഹൻ മാറി. ആദ്യ ഇന്നിങ്സിൽ താരം 129 റൺസും എടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ മേഘാലയക്ക് എതിരെയും രോഹൻ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ മൂന്നാം ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണിത്.