റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റൻ

മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റനാവും. അടുത്ത മാസം നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും തുടർന്ന് നടക്കുന്ന സയ്ദ് മുഷ്‌താഖ്‌ അലി ടി20യിലും ഉത്തപ്പ തന്നെയാവും കേരളത്തെ നയിക്കുക. കഴിഞ്ഞ മാസം ബംഗളുരുവിൽ വെച്ച് നടന്ന തിമ്മപ്പയ് മെമ്മോറിയൽ ടൂർണമെന്റിൽ ഹിമാചൽ പ്രാദേശിനെതിരെ ഉത്തപ്പ കേരളത്തെ നയിച്ചിരുന്നു.

അതെ സമയം രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനം എടുത്തിട്ടില്ല. നിലവിൽ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ക്യാപ്റ്റൻ. രഞ്ജിയിൽ മികച്ച പ്രകടനം സച്ചിൻ ബേബിക്ക് കീഴിൽ കേരളം പുറത്തെടുത്തെങ്കിലും നിശ്ചിത ഓവർ മത്സരങ്ങളിൽ കേരളത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.  വിജയ് ഹസാരെ ട്രോഫിയിലെയും സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിലെയും ഉത്തപ്പയുടെ പ്രകടനം ആശ്രയിച്ചാവും രഞ്ജിയിലെ കേരള ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

Previous articleഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കീമോ പോൾ തിരിച്ചെത്തി
Next article“കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഐ‌എസ്‌എൽ കിരീടം നേടുകയെന്നതാണ് ഏക ലക്ഷ്യം” – റാഫി