പാക്കിസ്ഥാന്റെ ലീഡ് ഉയര്‍ത്തി മുഹമ്മദ് റിസ്വാന്‍

Goergelindemohammadrizwan

മുഹമ്മദ് റിസ്വാന്റെ ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലീഡ് ഉയര്‍ത്തി പാക്കിസ്ഥാന്‍. തലേ ദിവസത്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ ടീമിന് നഷ്ടമായെങ്കിലും 88 റണ്‍സാണ് നാലാം ദിവസത്തെ ആദ്യ സെഷനില്‍ പാക്കിസ്ഥാന്‍ നേടിയത്. ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 217/8 എന്ന നിലയില്‍ ആണ്. മത്സരത്തില്‍ 288 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്റെ കൈവശമുള്ളത്.

റിസ്വാന്‍ 73 റണ്‍സും നൗമന്‍ അലി 10 റണ്‍സും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഹസന്‍ അലിയെ പുറത്താക്കി കേശവ് മഹാരാജ് തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 23 റണ്‍സ് നേടിയ യസീര്‍ ഷാ റിസ്വാനോടൊപ്പം എട്ടാം വിക്കറ്റില്‍ 53 റണ്‍സ് നേടുകയായിരുന്നു.

യസീര്‍ ഷായുടെ വിക്കറ്റ് ജോര്‍ജ്ജ് ലിന്‍ഡേയ്ക്കാണ് ലഭിച്ചത്. ഇത് ലിന്‍ഡേയുടെ ഇന്നിംഗ്സിലെ നാലാം വിക്കറ്റാണ്.

Previous articleഇന്ത്യ കരുത്താർജ്ജിക്കും, പരിക്ക് മാറി സൂപ്പർ ബൗളർ ഉടൻ തിരിച്ചെത്തും
Next articleഅരങ്ങേറ്റത്തില്‍ ശതകം നേടി കൈല്‍ മയേഴ്സ്, വിന്‍ഡീസിന്റെ സാധ്യതകള്‍ക്ക് പുത്തനുണര്‍വ്