ഇന്ത്യ കരുത്താർജ്ജിക്കും, പരിക്ക് മാറി സൂപ്പർ ബൗളർ ഉടൻ തിരിച്ചെത്തും

ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി പരിക്ക് മാറി പരിശീലനം ആരംഭിച്ചു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് മുഹമ്മദ് ഷമി പരിക്ക് മാറി പരിശീലനം ആരംഭിച്ചത്. നിലവിൽ താരം ചെറിയ രീതിയിലുള്ള പരിശീലനമാണ് മുഹമ്മദ് ഷമി നടത്തുന്നത്. താരം പരിശീലനം ആരംഭിച്ചതോടെ അഹമ്മദാബാദിൽ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ മുഹമ്മദ് ഷമി കളിക്കാനുള്ള സാധ്യതയേറി.

ഫെബ്രുവരി 24നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പിങ്ക് ബോൾ ടെസ്റ്റ്. നേരത്തെ കൈക്കേറ്റ പൊട്ടലിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ മുഹമ്മദ് ഷാമിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഷമിക്ക് പരിക്കേറ്റത്താ.താരം പരിക്ക് മാറി പരിശീലനത്തിന് ഇറങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളിൽ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.