എംഎസ് ധോണിയ്ക്ക് ശേഷം ആരെന്ന ചോദ്യത്തിനുത്തരവുമായി റോബിന്‍ ഉത്തപ്പ, താരം തിര‍ഞ്ഞെടുത്തത് റിയാന്‍ പരാഗിനെ

എംഎസ് ധോണിയ്ക്ക് ശേഷം ഫിനിഷിംഗ് റോളില്‍ ഇന്ത്യ കാത്തിരിക്കുന്ന താരം ആരെന്ന് വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ. താന്‍ ഇനി കളിക്കാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലെ റിയാന്‍ പരാഗിനെയാണ് ധോണിയ്ക്ക് ശേഷം മികച്ച ഫിനിഷറായി അരങ്ങ് വാഴുവാന്‍ പോകുന്നതെന്നാണ് റോബിന്‍ ഉത്തപ്പയുടെ അഭിപ്രായം.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരെ പരിഗണക്കാതെയാണ് തന്റെ ആദ്യ ഐപിഎല്‍ സീസണില്‍ മികവ് പുലര്‍ത്തിയ ആസാം താരത്തെ റോബിന്‍ തിരഞ്ഞെടുത്തത്. 18 വയസ്സുകാരന്‍ താരം തന്നെ അതിശയിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെ്നനും ഇന്ത്യയെ വളരെ അധികം കാലം താരം പ്രതിനിധീകരിക്കുമെന്നും ഇന്ത്യ ധോണിയ്ക്ക് ശേഷം കാത്തിരിക്കുന്ന ഫിനിഷറുടെ റോള്‍ താരം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്നുമാണ് റോബിന്‍ അഭിപ്രായപ്പെട്ടത്.

പൃഥ്വി ഷായുടെ കീഴില്‍ ലോകകപ്പ് വിജയിച്ച 2018 അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു പരാഗ്. ഐപിഎലില്‍ അര്‍ദ്ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റിയാന്‍ കഴിഞ്ഞ സീസണില്‍ മാറിയിരുന്നു. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 160 റണ്‍സാണ് താരം നേടിയത്. മൂന്ന് 40+ സ്കോറുകള്‍ നേടിയ താരം രണ്ടെണ്ണത്തില്‍ അതി സമ്മര്‍ദ്ദ സ്ഥിതിയില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Previous articleഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി
Next articleകേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ കൂടി നൽകി