വിക്കറ്റ് കീപ്പിംഗില്‍ പന്ത് പോര: ഫറൂഖ് എഞ്ചിനിയര്‍

വിക്കറ്റ് കീപ്പിംഗില്‍ ഋഷഭ് പന്ത് ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനിയര്‍. പ്രതിഭയുള്ള പന്ത് ഉടന്‍ തന്നെ ഇഷ്ടം പോലെ റണ്‍സ് കണ്ടെത്തുമെങ്കിലും വിക്കറ്റ് കീപ്പിംഗില്‍ താരം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ഫറൂഖ് എഞ്ചിനിയര്‍ അഭിപ്രായപ്പെട്ടത്.

താരം പ്രതിഭയുള്ള വിക്കറ്റ് കീപ്പറാണെങ്കിലും താരത്തിന്റെ ടെക്നിക്കുകള്‍ പിഴവുള്ളതാണെന്ന് ഫറൂഖ് എഞ്ചിനിയര്‍ വ്യക്തമാക്കി. തന്നോടൊപ്പം രണ്ടോ മൂന്നോ നെറ്റ് സെഷനുകള്‍ താരം ചെലവഴിച്ചാല്‍ തന്നെ പന്ത് മികച്ച വിക്കറ്റ് കീപ്പറായി മാറുമെന്നും ഫറൂഖ് എഞ്ചിനിയര്‍ സൂചിപ്പിച്ചു.

Previous articleദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതകൾക്ക് വീണ്ടും വൻ വിജയം
Next articleകെയ്ൻ വില്യംസണെ സ്റ്റീവ് സ്മിത്തിനോട് ഉപമിച്ച് പോണ്ടിങ്