ടെസ്റ്റില്‍ ഏറ്റവും അധികം പുറത്താക്കലുകള്‍ സ്വന്തമാക്കി വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഋഷഭ് പന്ത്

കളിച്ച മത്സരങ്ങള്‍ വളരെ കുറവാണെങ്കിലും ഏറ്റവും അധികം ടെസ്റ്റ് പുറത്താക്കലുകള്‍ നടത്തിയ വിക്കറ്റ് കീപ്പറെന്ന പട്ടികയിലേക്ക് നടന്ന് കയറി ഋഷഭ് പന്ത്. 11 പുറത്താക്കലുകളുമായി ജെ റസ്സല്‍, എബി ഡി വില്ലിയേഴ്സ് എന്നിവരോടൊപ്പം അഡിലെയ്ഡിലെ പ്രകടനത്തിലൂടെ ഋഷഭ് പന്ത് എത്തുകയായിരുന്നു. ജോഹാന്നസ്ബര്‍ഗില്‍ 1995ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജാക്ക് റസ്സലും പാക്കിസ്ഥാനെതിരെ ഇതേ വേദിയില്‍ 2013ല്‍ എബി ഡി വില്ലിയേഴ്സ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കി.

രണ്ട് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ കൂടി ശേഷിക്കവെ ഇവരുടെ റെക്കോര്‍ഡ് പന്ത് മറികടക്കുമോയെന്നതാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. വൃദ്ധിമന്‍ സാഹയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് പന്ത് ഇതോടെ തകര്‍ത്തു.