ജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ പന്ത് കീപ്പ് ചെയ്ത് – സാബ കരീം

Rishabhpant

ട്രെന്റ് ബ്രിഡ്ജിൽ ഋഷഭ് പന്തായിരുന്നു മികച്ച കീപ്പറെന്ന് പറഞ്ഞ് സാബ കരീം. ഇംഗ്ലണ്ട് പരിസ്ഥിതികളില്‍ കൂടുതൽ കളിച്ച് പരിചയമുള്ള ജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ കീപ്പ് ചെയ്തത് പന്താണെന്ന് സാബ കരീം വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ബോള്‍ വളരെ അധികം നീങ്ങുമെന്നും ആ സാഹചര്യത്തിൽ മികച്ച രീതിയിലുള്ള കീപ്പിംഗ് ആണ് പന്ത് പുറത്തെടുത്തതെന്നും താരതമ്യം ചെയ്യുകയാണെങ്കിൽ ജോസ് ബട്‍ലറെക്കാള്‍ മികച്ച കീപ്പിംഗാണ് ഇന്ത്യന്‍ താരം നടത്തിയതെന്നും മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സാബ കരീം സൂചിപ്പിച്ചു.

Previous articleബോജൻ ഇനി ഇനിയേസ്റ്റക്ക് ഒപ്പം ജപ്പാനിൽ
Next articleഅഗ്വേറോ മൂന്ന് മാസത്തോളം പുറത്ത്