അഗ്വേറോ മൂന്ന് മാസത്തോളം പുറത്ത്

20210809 152132

സീസൺ ആരംഭിക്കും മുമ്പ് തന്നെ ബാഴ്സലോണക്ക് വലിയ തിരിച്ചടി. അവരുട സ്ട്രൈക്കറായ അഗ്വേറോയുടെ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. താരം മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്ന് ക്ലബുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. വലതു കാലിന്റെ കാഫിനാണ് അഗ്വേറോക്ക് പരിക്കേറ്റരിക്കുന്നത്. അഗ്വേറോക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെ നഷ്ടമാകും.

കഴിഞ്ഞ സീസണിലും പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയ താരമാണ് അഗ്വേറോ. താരം പ്രീസീസണിൽ ഒരു മത്സരത്തിൽ പോലും ബാഴ്സലോണക്കായി കളിച്ചിരുന്നില്ല. മെസ്സിയെ ഇതിനകം തന്നെ നഷ്ടപ്പെട്ട ബാഴ്സലോണക്ക് അഗ്വേറോയെ സീസൺ തുടക്കത്തിൽ നഷ്ടപ്പെടുന്നത് വലിയ ക്ഷീണം നൽകും. ബാഴ്സലോണ ഡിഫൻഡർ ലെങ്ലെറ്റ് ബാഴ്സലോണയുടെ മധ്യനിര താരമായ ഡിയോങ്ങ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.

Previous articleജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ പന്ത് കീപ്പ് ചെയ്ത് – സാബ കരീം
Next articleഐപിഎലിലും ബയോ ബബിള്‍ ലംഘനത്തിന് കനത്ത അച്ചടക്ക നടപടികള്‍