ബോജൻ ഇനി ഇനിയേസ്റ്റക്ക് ഒപ്പം ജപ്പാനിൽ

20210809 141355

മുൻ സ്റ്റോക്ക് സിറ്റിയുടെയും ബാഴ്‌സലോണയുടെയും ഫോർവേഡുമായ ബോജൻ ക്രിക്കിച്ച് ജാപ്പനീസ് ടീം വിസൽ കോബെയിൽ ചേർന്നു. 30 കാരനായ ബോജൻ ഇനി മുൻ ബാഴ്‌സലോണ സഹതാരം ഇനിയേസ്റ്റക്ക് ഒപ്പം കളിക്കും. തന്റെ കരിയർ ബാഴ്സലോണയിൽ ആരംഭിച്ച ബോജൻ 2014 മുതൽ 2019 വരെ ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്കായി കളിച്ചിരുന്നു. 2020 അവസാനത്തിൽ മേജർ ലീഗ് സോക്കർ ക്ലബായ മോൺ‌ട്രിയൽ ഇംപാക്റ്റിൽ കളിച്ചതിന് ശേഷം ക്ലബില്ലാതെ നിൽക്കുകയായിരുന്നു ബോജൻ.

വിസൽ കോബെ ഇപ്പോൾ ജപ്പാനിലെ ജെ 1 ലീഗിൽ മൂന്നാമത് നിൽക്കുകയാണ്‌. മുൻ ബാർസ മിഡ്ഫീൽഡർ ആന്ദ്രെ ഇനിയേസ്റ്റക്ക് ഒപ്പം മുൻ ആഴ്സണൽ ഡിഫൻഡർ തോമസ് വെർമലെനും വിസൽ കോബെയിൽ ഉണ്ട്. സ്‌പെയിനുവേണ്ടി അദ്ദേഹം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. സ്റ്റോക് സിറ്റിക്കായി 86 കളിയിൽ നിന്ന് 14 പ്രീമിയർ ലീഗ് ഗോളുകൾ ഉൾപ്പെടെ 16 ഗോളുകൾ ബോജൻ നേടിയിരുന്നു.

Previous articleസാഞ്ചോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേരും
Next articleജോസ് ബട്‍ലറെക്കാള്‍ മികച്ച രീതിയിൽ പന്ത് കീപ്പ് ചെയ്ത് – സാബ കരീം