ധോണിയുടെ മികച്ച റാങ്കിനെ മറികടന്ന് പന്ത്

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച റാങ്ക് സ്വന്തമാക്കി ഋഷഭ് പന്ത്. ഓസ്ട്രേലിയയിലെ പ്രകടനങ്ങളുടെ ബലത്തിലാണ് പന്തിന്റെ ഈ നേട്ടം. 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റാങ്കിംഗില്‍ ഇപ്പോള്‍ പതിനെഴാം സ്ഥാനത്താണ്. 1973ല്‍ ഫറൂഖ് എഞ്ചിനിയറും റാങ്കിംഗില്‍ 17ാം സ്ഥാനത്ത് എത്തിയിരുന്നു. ധോണിയുടെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിംഗ് 19ാം സ്ഥാനമായിരുന്നു.

റേറ്റിംഗ് പോയിന്റിലും പന്ത് തന്നെയാണ് മുന്നിലുള്ളത്. 673 റേറ്റിംഗ് പോയിന്റുള്ള പന്ത് ധോണിയുടെ റേറ്റിംഗ് പോയിന്റായിരുന്നു 662 പോയിന്റെ പിന്തള്ളി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റ് നേടുന്ന താരമായി മാറി. 619 റേറ്റിംഗ് പോയിന്റാണ് എഞ്ചിനിയര്‍ സ്വന്തമാക്കിയിരുന്നത്.

Previous articleഅസൻസിയോ, ബെയ്ല്, ഇപ്പോൾ ക്രൂസും. റയലിന് കഷ്ടകാലം
Next articleആൾമാറാട്ടം,സെവൻസ് മൈതാനങ്ങളിൽ എഫ് സി കൊണ്ടോട്ടിക്ക് വിലക്ക്