അര്‍ദ്ധ ശതകം നേടി മൈക്കൽ റിപ്പൺ, ന്യൂസിലാണ്ടിനെതിരെ നെര്‍തലാണ്ട്സിന് നേടാനായത് 202 റൺസ് മാത്രം

ന്യൂസിലാണ്ടും നെതര്‍ലാണ്ട്സും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലാണ്ട്സിന് നേടാനായത് 202 റൺസ് മാത്രം. ഒരു ഘട്ടത്തിൽ 45/5 എന്ന നിലയിലേക്ക് വീണ ടീമിനെ മൈക്കൽ റിപ്പൺ – പീറ്റര്‍ സീലാര്‍ കൂട്ടുകെട്ട് നേടിയ 80 റൺസ് കൂട്ടുകെട്ടാണ് ആശ്വാസമായി മാറിയത്.

43 റൺസ് നേടിയ സീലാര്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന റിപ്പൺ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. ഐപിഎൽ കാരണം പല പ്രധാന താരങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഇന്ന് മത്സരത്തിനിറങ്ങിയത്. ന്യൂസിലാണ്ടിനായി ബ്ലെയര്‍ ടിക്നര്‍ നാല് വിക്കറ്റ് നേടി.

67 റൺസ് നേടിയ റിപ്പണെ അവസാന വിക്കറ്റായി പുറത്താക്കി കൈൽ ജാമിസൺ തന്റെ മൂന്നാം വിക്കറ്റ് നേടുകയായിരുന്നു. 49.4 ഓവറിലാണ് നെതര്‍ലാണ്ട്സ് പുറത്തായത്.