സഹൽ അബ്ദുൽ സമദ് ഇംഗ്ലീഷ് ക്ലബിലേക്ക് എന്ന് അഭ്യൂഹങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദ് വിദേശ ക്ലബിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ. ട്വിറ്ററിലെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇടയിലാണ് ഇത്തരം ഒരു വാർത്ത പരക്കുന്നത്. ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സ് സഹലിന് ഒരു മാസം നീളുന്ന ട്രയൽസ് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ. ഇന്ത്യൻ ഉടമകൾ ഉള്ള ബ്ലാക്ക്ബേൺ സഹലിന്റെ പ്രകടനത്തിൽ തൃപ്തരാണ്.

https://twitter.com/RDutta_Official/status/1508507149349052438?t=tn0ZqTEm7Joxy5JnTrslaQ&s=19

അവർ ഒരു മാസം സഹലിന് ട്രയൽ നൽകിയ ശേഷം കൂടുതൽ വിലയിരുത്തലുകൾ നടത്തി കരാർ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സഹലിനെ പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ ലണ്ടണിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ഈ വാർത്തയുമായി ചേർത്ത് വായിക്കുകയാണ് ഫുട്ബോൾ പ്രേമികൾ. ഈ വാർത്തയുടെ കൂടുതൽ വ്യക്തമായ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും. സഹലിന്റെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്.