ടെസ്റ്റ് മത്സരങ്ങളുടെ ലൈനിലും ലെംഗ്ത്തിലുമാണ് പന്തെറിയുവാന്‍ ശ്രമിച്ചത് – മുഹമ്മദ് ഷമി

ഐപിഎലില്‍ ലക്നൗവിനെ തകര്‍ത്തെറിഞ്ഞ ഓപ്പണിംഗ് സ്പെല്ലിൽ താന്‍ ശ്രമിച്ചത് ടെസ്റ്റ് മാച്ച് ലൈനും ലെംഗ്ത്തും ആണെന്ന് പറഞ്ഞ് മുഹമ്മദ് ഷമി. ആദ്യ മത്സരത്തിൽ മികച്ച തുടക്കം വേണ്ടത് ആവശ്യമായിരുന്നുവെന്നും താന്‍ സീം പൊസിഷനിൽ വളരെ അധികം വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഷമി വ്യക്തമാക്കി.

ഹാര്‍ദ്ദിക് തന്നോട് നാലാമത്തെ ഓവറും തുടക്കത്തിൽ എറിയണമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാൽ താന്‍ അദ്ദേഹത്തോടെ അവസാനം പന്തെറിയാമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷമി പറഞ്ഞു.

അവസാന ഓവറിൽ ഷമി 15 റൺസാണ് വഴങ്ങിയത്. ആദ്യ മൂന്നോവറിൽ വെറും 10 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്.