പാക്കിസ്ഥാന് ഈ ഫലം തോല്‍വിയല്ല, സമനിലയ്ക്ക് തുല്യം – കെയിന്‍ വില്യംസണ്‍

Fawadalam
- Advertisement -

ബേ ഓവറില്‍ 101 റണ്‍സിന്റെ വിജയം ന്യൂസിലാണ്ടിനെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരായി മാറ്റി. ഈ നേട്ടത്തില്‍ വളരെ സന്തോഷമുണ്ടെന്നും നേരിയ വ്യത്യാസത്തിലാണ് ടീമിന് വിജയം കൈപ്പിടിയിലൊതുക്കുവാനായതെന്നും പറഞ്ഞ് ടീം നായകന്‍ കെയിന്‍ വില്യംസണ്‍. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയിലായിരുന്നു കാര്യങ്ങളെന്ന് വില്യംസണ്‍ വ്യക്തമാക്കി.

പാക്കിസ്ഥാന് മത്സരത്തില്‍ വിജയ സാധ്യതയുണ്ടായിരുന്നുവെന്നും വിക്കറ്റ് ഇത്രയധികം മോശമായില്ലായിരുന്നുവെങ്കില്‍ അവര്‍ ചിലപ്പോള്‍ ഈ സ്കോര്‍ ചേസ് ചെയ്തേനെയെന്നും ഡിക്ലറേഷനിലൂടെ തങ്ങള്‍ ഒരു റിസ്ക് എടുക്കുകയായിരുന്നുവെന്നും വില്യംസണ്‍ സൂചിപ്പിച്ചു.

Newzealand

പാക്കിസ്ഥാന്‍ ഈ മത്സരത്തില്‍ പൊരുതിയത് പരിഗണിക്കുമ്പോള്‍ ഫലം തോല്‍വിയാണെങ്കിലും ഒരു സമനിലയ്ക്ക് തുല്യമായ ഫലം ആണെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ന്യൂസിലാണ്ട് നായകന്‍ വ്യക്തമാക്കി. മത്സരത്തിന്റെ അവസാനം ഫലം തങ്ങള്‍ക്കനുകൂലമായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഭാഗ്യം തങ്ങള്‍ക്കൊപ്പമായിരുന്നുവെന്നും കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

Advertisement