ഈ തോല്‍വിയില്‍ ഒരു നിരാശയുമില്ല, ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം

Paknz
- Advertisement -

ന്യൂസിലാണ്ടിനോടേറ്റ 101 റണ്‍സ് തോല്‍വിയില്‍ തനിക്ക് യാതൊരു വിധത്തിലുമുള്ള നിരാശയില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍. ന്യൂസിലാണ്ട് കൂടുതല്‍ കഠിന പ്രയത്നം ചെയ്തുവെന്നും അതിനാല്‍ തന്നെ അനുകൂലമായ മത്സര ഫലം അവര്‍ക്ക് ലഭിച്ചുവെന്നുമാണ് താന്‍ കരുതുന്നതെന്ന് റിസ്വാന്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ആണ് ഇത്തരം മത്സരങ്ങളെന്നും റിസ്വാന്‍ പറഞ്ഞു.

ടോസ് നേടി ശരിയായ തീരുമാനം ആണ് പാക്കിസ്ഥാന്‍ നടത്തിയതെന്നും തുടക്കത്തില്‍ വിക്കറ്റുകള്‍ നേടുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. ഫീല്‍ഡിംഗ് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ക്യാച്ചുകള്‍ കൈവിടുന്നതാണ് പാക്കിസ്ഥാന് ഇപ്പോള്‍ തിരിച്ചടിയായി മാറുന്നതെന്നും മുഹമ്മദ് റിസ്വാന്‍ സൂചിപ്പിച്ചു.

0/2 എന്ന നിലയിലേക്ക് നാലാം ദിവസം ചായ സമയത്തിന് മുമ്പ് വീണ ടീം അഞ്ചാം ദിവസം അഞ്ച് ഓവറില്‍ കുറവ് മാത്രം ബാക്കി നില്‍ക്കെയാണ് പരാജയത്തിലേക്ക് വീണത്. ഏകദേശം നാല് സെഷനുകളോളം ടീം പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്.

 

Advertisement