താന്‍ ബോള്‍ മാത്രം കണ്ട് പ്രതികരിക്കുന്നയാള്‍ , അതാണ് തന്റെ ശക്തിയും – ഋഷഭ് പന്ത്

Rishabhpant
- Advertisement -

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ പ്രത്യാക്രമണം നടത്തി ഋഷഭ് പന്താണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നത്. 118 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ പന്തിന്റെ വാഷിംഗ്ടണ്‍ സുന്ദറുമൊത്തുള്ള കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്.

താന്‍ ബോള്‍ മാത്രം കണ്ട് പ്രതികരിക്കുന്ന വ്യക്തിയാണെന്നും സാഹചര്യത്തിനനുസരിച്ചാണ് തന്റെ ഇന്നിംഗ്സെന്നും ഋഷഭ് പന്ത് തന്റെ ശതകത്തിന് ശേഷം പ്രതികരിച്ചു. തനിക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാനാണ് ഇഷ്ടമെന്നും ടീം വിജയിക്കുകയാണെങ്കില്‍ അത് തനിക്ക് കൂടുതല്‍ സന്തോഷം തരുമെന്നും പന്ത് പറഞ്ഞു.

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമെന്ന സാഹചര്യത്തില്‍ നിന്നാണ് രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ട് പന്ത് സൃഷ്ടിച്ചത്. ആദ്യം രോഹിത് ശര്‍മ്മയോടൊപ്പവും പിന്നെ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പവും. പിച്ച് മനസ്സിലാക്കിയ ശേഷമാണ് താന്‍ തന്റെ ഷോട്ടുകള്‍ കളിക്കുവാന്‍ നിശ്ചയിച്ചതെന്നും പന്ത് സൂചിപ്പിച്ചു.

Advertisement