സെനഗൽ ദേശീയ താരം ഐ എസ് എല്ലിൽ

- Advertisement -

സെനഗൽ ദേശീയ താരം മൗർറ്റാഡ ഫാൾ ഇനി ഐസ് എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ എഫ് സി ഗോവയാണ് മൗർറ്റാഡയുമായി കരാറിൽ എത്തിയിരിക്കുന്നത്. ഡിഫൻഡറായ മൗർറ്റാഡ മൊറോക്കൻ ക്ലബായ മഗ്രെബ് റ്റെറ്റവനിൽ നിന്നാണ് ഗോവയിലേക്ക് എത്തുന്നത്. 30 കാരനായ സെന്റർ ബാക്ക് മഗ്രബിൽ 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുമ്പ് കുവൈത്ത് ക്ലബായ അൽ അറബിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കുവൈത്തിൽ തന്നെ അൽ സൽമിയ ക്ലബിന്റെ ഭാഗവുമായിട്ടുണ്ട്. മൊറോക്കോയിൽ ഭൂരുഭാഗം സമയവും മഗ്രിബിന്റെ കൂടെ ആയിരുന്നു എങ്കിലും ഇതിനിടയിൽ 2015-16 സീസണിലും 2016-17 സീസണിലും വൈദാദ് കസബ്ലാങ്കയ്ക്കായും കളിച്ചിട്ടുണ്ട്.

സെനഗൽ ദേശീയ ടീമിനായി മൂന്ന് മത്സരങ്ങളാണ് ഇതുവരെ മൗർറ്റാഡ കളിച്ചിട്ടുള്ളത്. രണ്ട് തവണ മൊറോക്കൻ ലീഗ് കിരീടം നേടിയിട്ടുമുണ്ട് മൗർറ്റാഡ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement