യാഷ് ദൂബെക്ക് 289 റൺസ്, കൂറ്റൻ സ്കോറുമായി മധ്യപ്രദേശ് ഡിക്ലയർ ചെയ്തു, ഇനി കേരളത്തിന്റെ ബാറ്റിങ്

Newsroom

രഞ്ജി ട്രോഫിയിൽ അവസാനം മധ്യപ്രദേശ് ആദ്യ ഇന്നിങ്സ് അവസാനിപ്പിച്ചു. 585 റൺസ് എടുത്താണ് മൂന്നാം ദിനം മധ്യപ്രദേശ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചത്. അവരിടെ 9 വിക്കറ്റുകൾ നഷ്ടമായിരുന്നു. മധ്യപ്രദേശിനായി യാഷ് ദൂബെ 289 റൺസ് എടുത്തു. ദൂബൈ ട്രിപിൾ സെഞ്ച്വറിക്ക് തൊട്ടു മുന്നിൽ വെച്ച് പുറത്തായതിനു പിന്നാലെയാണ് മധ്യപ്രദേശ് ഡിക്ലയർ ചെയ്തത്.

മധ്യപ്രദേശിനായി രജത് പടിധാർ 142 റൺസും അക്ഷത് 50 റൺസും എടുത്തിരുന്നു. കേരളത്തിനായി ജലജ് സക്സേന ആറു വിക്കറ്റുകൾ വീഴ്ത്തി. വേറെ ഒരു ബൗളർമാർക്കും തിളങ്ങാനായില്ല.