മുംബൈ സിറ്റി ഹൈദരബാദ് മത്സരം ഉപേക്ഷിക്കുമെന്ന് ഭീതി, കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയേക്കാം

ഹൈദരബാദ് എഫ് സിയും മുംബൈ സിറ്റിയും തമ്മിൽ നടക്കേണ്ട ഇന്നത്തെ മത്സരം ഉപേക്ഷിക്കാൻ സാധ്യത. ഹൈദരബാദ് എഫ് സി ക്യാമ്പിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് സൂചനകൾ. ഇന്ന് ഉച്ചയ്ക്ക് 2.30ന് പുതിയ കൊറോണ പരിശോധന ഫലം വന്നാൽ മാത്രമെ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ഹൈദരബാദിന് കളിക്കാൻ ആവശ്യമായ താരങ്ങൾ ഉണ്ടാകുമോ എന്നതാണ് ആശങ്ക.

കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദ് കളിക്കുമ്പോൾ അവർക്ക് 8 കോവിഡ് കേസുകൾ ക്യാമ്പിൽ ഉണ്ടായിരുന്നു. കളിക്കാൻ ആവശ്യമായ മിനിമം കളിക്കാർ ഇല്ലാ എങ്കിൽ കളി മാറ്റിവെക്കുകയാണ് മുമ്പ് ചെയ്തിരുന്നത്. എന്നാൽ ഇനി അധികം ദിവസം ഇല്ലാത്തതിനാൽ കളി മാറ്റിവെക്കാൻ ആകുമോ എന്നത് സംശയമാണ്. കളി ഉപേക്ഷിച്ചാൽ മുംബൈ സിറ്റിക്ക് 3 പോയിന്റ് നൽകേണ്ടി വരും. മുംബൈ സിറ്റി ഇന്ന് വിജയിച്ചില്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മത്സരം കളിക്കാതെ തന്നെ സെമി ഉറപ്പിക്കാമായിരുന്നു.