ഡൽഹിയുടെ രഞ്ജി സാധ്യത ടീമിൽ വിരാട് കോഹ്‌ലിയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിക്കുള്ള ഡൽഹിയുടെ 30 അംഗ സാധ്യത ടീമിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും. ഡിസംബർ 9നാണ് ഡൽഹിയുടെ രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. വിരാട് കോഹ്‌ലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, ഇഷാന്ത് ശർമ്മ, റിഷഭ് പന്ത് എന്നിവരെല്ലാം സാധ്യത ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

അതെ സമയം ഇന്ത്യൻ ടീമിൽ എല്ലാ ഫോർമാറ്റിലും കളിക്കുന്നത്കൊണ്ട് തന്നെ വിരാട് കോഹ്‌ലി ഡൽഹിക്ക് വേണ്ടി കളിച്ചേക്കില്ല. ആ സമയത്ത് വെസ്റ്റിൻഡീസ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്കൊണ്ട് തന്നെ വിരാട് കോഹ്‌ലിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കേണ്ടി വരും. അതെ സമയം മറ്റു ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, റിഷഭ് പന്ത്, ഇഷാന്ത് ശർമ്മ എന്നിവർ എല്ലാ ഫോർമാറ്റിലും കളിക്കാത്തതുകൊണ്ട്തന്നെ ഇവർ ഇന്ത്യയുടെ മത്സരം ഇല്ലാത്ത സമയങ്ങളിൽ ഡൽഹിക്ക് വേണ്ടി കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Probables: Virat Kohli, Shikhar Dhawan, Ishant Sharma, Rishabh Pant, Navdeep Saini, Kunwar Bidhuri, Jonty Sidhu, Nitish Rana, Shivam Sharma, Vikas Tokas, Pranshu Vijayran, Dhruv Shorey, Vikas Mishra, Tejas Baroka, Manan Sharma, Subodh Bhati, Hiten Dalal, Shivank Vashisht, Anuj Rawat, Simarjeet Singh, Karan Dagar, Kunal Chandela, Kulwant Khejroliya, Lalit Yadav, Gourav Kumar, Rajesh Sharma, Himmat Singh, Kuldip Yadav, Pawan Suyal, Kshitiz Sharma.