രഞ്ജി ട്രോഫി മൂന്നാം ദിനം വെളിച്ച കുറവ് കാരണം കളി അവസാനിക്കുമ്പോൾ ഉത്തർപ്രദേശ് ശക്തമായ നിലയിൽ. ഉത്തർപ്രദേശ് രണ്ടാം ഇന്നിങ്സിൽ 219/1 എന്ന ശക്തമായ നിലയിലാണ്. അവർക്ക് ഇപ്പോൾ തന്നെ 278 റൺസിന്റെ ലീഡ് ആയി. കേരളത്തെ 243 റണ്ണിന് എറിഞ്ഞിട്ട് 59 റണ്ണിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ ഉത്തർപ്രദേശ് രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റു ചെയ്തു.
ഓപ്പണർ ആര്യൻ ജുയാൽ 115 റൺസുമായി ഇപ്പോഴും ക്രീസിൽ ഉണ്ട്. 7 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു ആര്യന്റെ ഇന്നിംഗ്സ്. 43 റൺസ് എടുത്ത സമർത്ത് സിംഗിന്റെ വിക്കറ്റ് മാത്രമാണ് ഉത്തർ പ്രദേശിന് നഷ്ടമായത്. 49 റൺസുമായി പ്രിയം ഗാർഗും ക്രീസിൽ ഉണ്ട്.
ഇന്ന് മൂന്നാം ദിനം ആദ്യ സെഷനിൽ കേരളം ഓളൗട്ട് ആയി. ആകെ 243 റൺസ് മാത്രമാണ് കേരളം നേടിയത്. ഇന്നലെ തന്നെ ആറ് വിക്കറ്റ് നഷ്ടമായിരുന്ന കേരളത്തിന് അധികം റൺസ് ചേർക്കാൻ ഇന്നായില്ല. ഉത്തർപ്രദേശിന് ഇതോടെ 59 റൺ ലീഡ് ആയി. അങ്കിത് രജ്പൂത്ത് അഞ്ച് വിക്കറ്റുമായി ഉത്തർപ്രദേശിനായി തിളങ്ങി. കുൽദീപ് യാദവ് 3 വിക്കറ്റും നേടി.
കേരളത്തിനായി 74 റൺസ് എടുത്ത വിഷ്ണു വിനോദ് ആയി ടോപ് സ്കോറർ. 38 റൺസ് എടുത്ത സച്ചിൻ ബേബി, 36 റൺസ് എടുത്ത ശ്രേയസ് ഗോപാൽ, 35 റൺസ് എടുത്ത സഞ്ജു സാംസൺ എന്നിവരാണ് ബാറ്റു കൊണ്ട് തിളങ്ങിയ മറ്റു താരങ്ങൾ.