മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഹാന്നിബൽ സെവിയ്യയിലേക്ക്

Newsroom

Picsart 24 01 07 15 50 10 317
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിരയിൽ വലിയ പ്രതീക്ഷ ആയിരുന്ന അറ്റാക്കിങ് മിഡ്ഫീൽഡർ ഹാന്നിബൽ മെജ്ബ്രി ലോണിൽ പോകും. ലാലിഗ ക്ലബായ സെവിയ്യ ആണ് ഹാന്നിബലിനെ സ്വന്തമാക്കുന്നത്. ആറ് മാസത്തെ ലോണിലാകും താരം പോവുക. താരത്തെ സ്വന്തമാക്കാൻ വേറെ മൂന്ന് ക്ലബുകൾ കൂടെ ശ്രമിച്ചിരുന്നു എങ്കിലും സെവിയ്യയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഹാന്നിബൽ 24 01 07 15 50 21 068

20കാരനായ ടുണീഷ്യൻ താരം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്ഥിരമായി മാച്ച് സ്ക്വാഡിക് ഉണ്ടായിരുന്നു. താരം അവസാന നാലു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാന്നിബലിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടിയിരുന്നു. ലോണിന് അവസാനം സെവിയ്യക്ക് താരത്തെ വാങ്ങാനുള്ള ഓപ്ഷൻ കരാറിൽ ഉണ്ടാകും.