ഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിവസം അവസാനിച്ചപ്പോൾ സൗരാഷ്ട്ര പരുങ്ങലിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്രക്ക് മികച്ച തുടക്കം ആയിരുന്നു ലഭിച്ചതെങ്കിലും അവസാന സെഷനിൽ അവർക്ക് വലിയ തിരിച്ചടി നേരട്ടു. ഒന്നാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റ് 206 റൺസ് എന്ന നിലയിലാണ് സൗരാഷ്ട്ര നിൽക്കുന്നത്. അവസാനം രണ്ട് വിക്കറ്റുകൾ നഷ്ടമായതും ഒപ്പം പൂജാര പരിക്കേറ്റ് കളം വിട്ടതും സൗരാഷ്ട്രയ്ക്ക് ആശങ്ക നൽകുന്നു.
ഇന്ന് രണ്ട് താരങ്ങൾ സൗരാഷ്ട്രയ്ക്ക് വേണ്ടി തുടക്കത്തിൽ അർധ സെഞ്ച്വറികൾ നേടി. 54 റൺസ് എടുത്ത ഓപണർ ബരോതു, 54 റൺസ് തന്നെ എടുത്ത വിശ്വരാജ് ജഡേജയെയുമാണ് ബാറ്റുകൊണ്ട് തിളങ്ങിയത്. എന്നാൽ ഇരുവരെയും ആകാശ് ദീപ് പുറത്താക്കി. അവസാനം ചേതൻ സക്കറിയയുടെ കൂടെ വിക്കറ്റ് എടുത്ത ആകാശ് മൂന്ന് വിക്കറ്റുനായി ഗംഭീര ബൗളിംഗ് തന്നെ നടത്തി.
38 റൺസ് എടുത്ത ഹാർവിക് ദേശായിയെ ഷഹബാസ് അഹമ്മദദും. 14 റൺസുമായി നിന്നിരുന്ന ജാക്സണെ ഇഷാനും പുറത്താക്കി. ഇപ്പോൾ 29 റൺസുമായി വാസവദ ആണ് ക്രീസിൽ ഉള്ളത്. 5 റൺസ് എടുത്തു നിൽക്കെ ആയിരുന്നു പൂജാര റിട്ടയർ ചെയ്തത്. താരം നാളെ ബാറ്റിംഗിന് ഇറങ്ങുമോ എന്ന് സംശയമാണ്.