കൊറോണ ഭീതി, സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മാറ്റിവെച്ചു

- Advertisement -

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടാൻ എ ഐ എഫ് എഫ് തീരുമാനിച്ചു. ഏപ്രിലിൽ 14 മുതൽ മിസോറാമിലെ ഐസാളിൽ വെച്ചായിരുന്നു ഫൈനൽ റൗണ്ട് നടക്കേണ്ടിയിരുന്നത്. കൊറൊണ കാരണം ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെക്കുന്നത്.

നേരത്തെ ചില പ്രത്യേക സാഹചര്യങ്ങളായ കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പ് മാറ്റിവെക്കുന്നതായി അറിയിച്ചിരുന്നു. ഫൈനൽ റൗണ്ട് മാറ്റിയതോടെ ഇനി പുതിയ ഫിക്സ്ചർ വന്നാൽ മാത്രമേ കേരള ക്യാമ്പും നടക്കുകയുള്ളൂ. നേരത്തെ ജനുവരിയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം കാരണം ആയിരുന്നു ഏപ്രിലിലേക്ക് നീട്ടിയത്.

Advertisement