രഞ്ജി ട്രോഫിയിൽ ചത്തീസ്ഗഢിനെതിരെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 311 റൺസിന് അവസാനിച്ചു. 77 റൺസ് നേടി സച്ചിന്‍ ബേബിയും രോഹന്‍ പ്രേമും പുറത്തായപ്പോള്‍ സഞ്ജു സാംസൺ 46 റൺസിന് പുറത്തായി. മത്സരത്തിൽ കേരളത്തിന് 162 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് കരസ്ഥമാക്കാനായത്. ചത്തീസ്ഗഢിനായി സുമീത് റുകര്‍ 3 വിക്കറ്റും അജയ് മണ്ടൽ 2 വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിൽ ചത്തീസ്ഗഢിന്റെ രണ്ട് വിക്കറ്റുകള്‍ കേരളം നേടിയിട്ടുണ്ട്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ചത്തീസ്ഗഢ് 10/2 എന്ന നിലയിലാണ്. കേരളത്തെ വീണ്ടും ബാറ്റ് ചെയ്യിപ്പിക്കുവാന്‍ 152 റൺസ് കൂടി ചത്തീസ്ഗഢ് നേടേണ്ടതുണ്ട്.