ആഴ്‌സണലിന്റെ ആദ്യ ഓഫർ തള്ളി ശക്തർ; മിഹൈലോ മദ്രൈകിന് വേണ്ടി ഗണ്ണെഴ്സ് ശ്രമം തുടരുന്നു

Nihal Basheer

Picsart 22 12 28 17 38 45 046
Download the Fanport app now!
Appstore Badge
Google Play Badge 1

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആഴ്‌സനലിന്റെ പ്രഥമ പരിഗണനയിൽ ഉള്ള ഉക്രെനിയൻ താരം മിഹൈലോ മദ്രൈകിന് വേണ്ടിയുള്ള ശ്രമങ്ങൾ ടീം തുടരുന്നു. ഇംഗ്ലീഷ് ടീമിന്റെ ആദ്യ ഓഫർ തള്ളിയതായി ശക്തർ ഡോനെസ്ക് അറിയിച്ചു. നാല്പത് മില്യണിന്റെ അടിസ്ഥാന ഓഫറും ഇരുപത് മില്യണോളം ആഡ് ഓണുകളും ചേർന്ന കൈമാറ്റ തുകയാണ് ആഴ്‌സനൽ ഓഫർ ചെയ്‌തതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ശക്തർ കൂടുതൽ മികച്ച ഓഫറാണ് നേരത്തെ തന്നെ താരത്തിനായി പ്രതീക്ഷിച്ചിരുന്നത്. ടീമുകൾ തമ്മിലുള്ള ചർച്ച തുടരുകയാണ്.

ആഴ്‌സണൽ

ആഴ്‌സനലിന്റെ റെക്കോർഡ് ട്രാൻസ്ഫർ തുകകളിൽ ഒന്നാണ് ശക്തർ നിരാകരിച്ചിരിക്കുന്നത്. ഉക്രേനിയൻ ടീം ആവശ്യപ്പെടുന്ന തുകക്ക് അടുത്തുള്ള ഓഫർ ആഴ്‌സനൽ അംഗീകരിക്കുക ആണെങ്കിൽ അത് ടീമിന്റെ കൈമാറ്റ തുകയിൽ പുതിയ ചരിത്രം കുറിക്കും. മോഡ്രികുമായി ആഴ്‌സനൽ വ്യക്തിപരമായ കരാറിൽ എത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ കളിക്കാനുള്ള തന്റെ ആഗ്രഹം താരം നേരത്തെ വെളിപ്പെടുത്തികയും ചെയ്തിരുന്നു. ഇരുപത്തിയൊന്നുകാരൻ നിലവിലെ സീസണിൽ പത്ത് ഗോളുകളും എട്ട് അസിസ്റ്റുകളും നൽകി അപാരമായ ഫോമിലാണ്. മറ്റ് പൊസിഷനുകളിലേക്കും താരങ്ങളെ എത്തിക്കാൻ ആഴ്‌സനൽ ശ്രമിക്കുന്നുണ്ട്.