വീണ്ടും സച്ചിൻ ബേബി കേരളത്തിനായി തിളങ്ങി, സഞ്ജു സാംസൺ നിരാശപ്പെടുത്തി

Newsroom

രഞ്ജി ട്രോഫിയിൽ ബംഗാളിനെ നേരിടുന്ന കേരളം ആദ്യ ദിവസത്തിനു പിരിയുമ്പോൾ കേരളം 265/4 എന്ന നിലയിൽ. തുടക്കത്തിൽ കേരളം പതറിയെങ്കിലും അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്നുള്ള കൂട്ടുകെട്ട് ആണ് കേരളത്തിനെ രക്ഷിച്ചത്‌. ഇരുവരും ഇപ്പോഴും ക്രീസിൽ ഉണ്ട്.

Picsart 24 01 20 14 56 07 706

സച്ചിൻ ബേബിൽ 110 റൺസ് എടുത്ത് നിൽക്കുകയാണ്. 10 ഫോറും ഒരു സിക്സും അദ്ദേഹം അടിച്ചു. കഴിഞ്ഞ മത്സരത്തിൽ സച്ചിൻ ബേബി രണ്ട് ഇന്നിംഗ്സിലും 90നു മുകളിൽ സ്കോർ ചെയ്തിരുന്നു. 76 റൺസുമായി അക്ഷയ് ചന്ദ്രൻ സച്ചിൻ ബേബിക്ക് നല്ല പിന്തുണ നൽകി.

ജലജ് സക്സേന 40 റൺസ് എടുത്തും രോഹൻ എസ് കുന്നുമ്മൽ 19 റൺസ് എടുത്തും പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസൺ ആകെ 8 റൺസ് മാത്രമെ എടുത്തുള്ളൂ.