രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ. പരിക്ക് മാറി ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം തമിഴ്നാടിന്റെ രണ്ടാം ഇന്നിംഗ്സിൽ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്.
17.1 ഓവറിൽ 53 റൺസ് വിട്ട് നൽകി ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ തമിഴ്നാടിന്റെ ഇന്നിംഗ്സ് 133 റൺസിലൊതുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പിന്റെ സമയത്ത് ക്രിക്കറ്റിൽ നിന്ന് പുറത്ത് പോയ രവീന്ദ്ര ജഡേജ മടങ്ങി വരവിൽ കളിക്കുന്ന ആദ്യ മത്സരം ആണ് ഇത്.
5 മാസത്തിന് ശേഷം ആണ് ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.














