രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിവസം മധ്യപ്രദേശിന് നല്ല തുടക്കം. രണ്ടാം ദിനം അവസാനിക്കുമ്പോൾ 123/1 എന്ന നിലയിലാണ് മധ്യപ്രദേശ് ഉള്ളത്. മുംബൈ ആദ്യ ഇന്നിങ്സിൽ 374ന് പുറത്തായിരുന്നു.
44 റൺസുമായി യാഷ് ദൂബെയും 41 റൺസുമായി ശുഭം ശർമ്മയും ആണ് ക്രീസിൽ ഉള്ളത്. 31 റൺസ് എടുത്ത ഹിമാൻഷുവിന്റെ വിക്കറ്റ് ആണ് മധ്യപ്രദേശിന് നഷ്ടമായത്. തുശാർ പാണ്ടെ ആണ് വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സിൽ സർഫറാസ് ഖാന്റെ സെഞ്ച്വറി ആണ് മുംബൈയെ ഇന്ന് 374ൽ എത്തിച്ചത്. സർഫറാസ് 243 പന്തിൽ നിന്ന് 134 റൺസ് എടുത്ത് പുറത്തായി. സർഫറാസ് ഖാൻ അവസാന 12 രഞ്ജി മത്സരങ്ങളിൽ നിന്ന് 7 സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
78 റൺസുമായി ജൈസാലും മുംബൈക്ക് ആയി ആദ്യ ഇന്നിങ്സിൽ തിളങ്ങി. മധ്യപ്രദേശിനായി ഗൗരവ് യാദവ് 4 വിക്കറ്റുകൾ നേടി. അനുഭവ് അഗർവാൾ മൂന്ന് വിക്കറ്റും സരാൻസ് ജെയിൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി.













