ശ്രീലങ്കയിൽ വിജയത്തുടക്കവുമായി ഇന്ത്യന്‍ വനിതകള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 34 റൺസിന്റെ മിന്നും വിജയവുമായി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് മാത്രം നേടാനായപ്പോള്‍ ആതിഥേയരെ 104/5 എന്ന സ്കോറില്‍ പിടിച്ചുകെട്ടിയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.

36 റൺസ് നേടി ജെമീമ റോഡ്രിഗസ് ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷഫാലി വര്‍മ്മ 31 റൺസ് നേടി. ഹര്‍മ്മന്‍പ്രീത് കൗര്‍(22), ദീപ്തി ശര്‍മ്മ(8 പന്തിൽ 17*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്കായി ഇനോക രണവീര മൂന്നും ഒഷാഡി രണസിംഗേ രണ്ട് വിക്കറ്റും നേടി.

ശ്രീലങ്കയ്ക്കായി 47 റൺസുമായി പുറത്താകാതെ നിന്ന കവിഷ ദില്‍ഹാരി മാത്രമാണ് പൊരുതി നോക്കിയത്.