ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മുന്നേറി

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കഴിഞ്ഞ മാസം 106ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 104ആംസ്ഥാനത്ത് ആണ്. ഏഷ്യൻ കപ്പ് യോഗ്യത ഘട്ടത്തിൽ നല്ലപ പ്രകടനങ്ങൾ ആണ് ഇന്ത്യക്ക് സഹായകമായത്.

1198 പോയന്റാണ് ഇന്ത്യക്ക് റാങ്കിങിൽ ഉള്ളത്. എ എഫ് സി ടീമുകളിൽ 19ആം സ്ഥാനത്താണ് ഇന്ത്യ. റാങ്കിംഗിന്റെ തലപ്പത്ത് ബ്രസീൽ തന്നെ തുടരുന്നുണ്ട്. ബെൽജിയം രണ്ടാമതും അർജന്റീന മൂന്നാമതും ഫ്രാൻസ് നാലാമതും നിൽക്കുന്നു.
Img 20220623 174043

Img 20220623 173922