രഞ്ജി ട്രോഫി ഫൈനലിന്റെ അവസാന ദിവസം കാണികൾക്ക് പ്രവേശനം ഇല്ല

Staff Reporter

ബംഗാളും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിന്റെ അവസാന ദിവസം കാണികൾക്ക് പ്രവേശനം ഇല്ല. ഇന്ത്യയിൽ പലയിടത്തും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. രഞ്ജി ട്രോഫി ഫൈനൽ ഒരു ദിവസം ബാക്കിനിൽക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.

ഇന്ന് കേന്ദ്ര സർക്കാരും കൂടുതൽ ആൾക്കാർ ഒത്തുകൂടുന്ന കായിക പരിപാടികൾ ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു. കായിക മത്സരങ്ങൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കൂടുതൽ ആൾക്കാർ ഒരുമിച്ച് ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിരുന്നു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗും അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.