കൊറോണ വൈറസ് പ്രീമിയർ ലീഗിലേക്കും; മൂന്ന് ലെസ്റ്റർ താരങ്ങൾക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ

Photo: Twitter/@LCFC
- Advertisement -

സെരി എയിലും ലാ ലീഗയിലും കൊറോണ വൈറസ് പ്രശ്നങ്ങൾ സൃഷ്ട്ടിച്ചതിന് പിന്നാലെ പ്രീമിയർ ലീഗിലെ താരങ്ങൾക്കും വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ലെസ്റ്റർ സിറ്റിയുടെ മൂന്ന് താരങ്ങൾക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെന്ന് പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ് പറഞ്ഞു. അതെ സമയം താരങ്ങളുടെ പേരുകൾ പരിശീലകൻ പുറത്തുവിട്ടിട്ടില്ല.

കൊറോണ ലക്ഷണങ്ങൾ താരങ്ങൾ കാണിച്ചതോടെ താരങ്ങളെ മറ്റു ടീം അംഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതായി ബ്രെണ്ടൻ റോജേഴ്‌സ് പറഞ്ഞു. അടുത്ത ശനിയാഴ്ച പ്രീമിയർ ലീഗിൽ വാട്ഫോർഡിനെ ലെസ്റ്റർ സിറ്റി നേരിടാനിരിക്കെയാണ് കൊറോണ ബാധയുടെ സംശയം ലെസ്റ്റർ സിറ്റി താരങ്ങൾക്ക് വന്നത്.

പ്രീമിയർ ലീഗിലും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ലീഗിൽ മത്സരങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

Advertisement