കേരളം പരാജയത്തിന്റെ വക്കിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ കേരളം പരാജയത്തിന്റെ വക്കി. രണ്ടാം ഇന്നിങ്സിലും വൻ ബാറ്റിങ് തകർച്ചയാണ് കേരളം നേരിടുന്നത്. ഇന്നലെ ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിങ്സ് 255 റൺസിൽ അവസാനിപ്പിച്ച കേരളം 93 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം തുടക്കം മുതൽ തന്നെ പതറി. ഇപ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ് കേരളം ഉള്ളത്.

ഇപ്പോൾ കേരളത്തിന് 20 റൺസിന്റെ ലീഡ് മാത്രമാണ് ഉള്ളത്. കേരളത്തിനു വേണ്ടി റോബിൻ ഉത്തപ്പ 22 റൺസും രോഹൻ പ്രേം 24 റൺസ് എടുത്തു. ബാക്കി ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഒരു പരാജയത്തിലേക്ക് കൂടെ കേരളം നീങ്ങുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. നിധീഷും ബാസിൽ എൻ പിയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.